"ആദിയില്‍ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തോട് കൂടെ ആയിരുന്നു. വചനം ദൈവം ആയിരുന്നു.
അവന്‍ ആദിയില്‍ ദൈവത്തോടുകൂടെ ആയിരുന്നു.
സകലവും അവന്‍ മുഖാന്തരം ഉളവായി. ഉളവായതൊന്നും അവനെകൂടാതെ ഉളവായതല്ല.
അവനില്‍ ജീവന്‍ ഉണ്ടായിരുന്നു. അവന്‍ മനുഷ്യരുടെ വെളിച്ചമായിരുന്നു.
വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു. ഇരുളോ അതിനെ പിടിച്ചടക്കിയില്ല.
....
...
ഏത് മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യ വെളിച്ചം ലോകത്തിലേക്ക് വന്നുകൊണ്ടിരുന്നു.
അവന്‍ ലോകത്തില്‍ ഉണ്ടായിരുന്നു. ലോകം അവന്‍ മുഖാന്തരം ഉളവായി. ലോകമോ, അവനെ അറിഞ്ഞില്ല.
അവന്‍ സ്വന്തത്തിലേക്കു വന്നു. സ്വന്തമയവരോ അവനെ കൈക്കൊണ്ടില്ല.
അവനെ കൈക്കൊണ്ടു അവന്റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ അവന്‍ അധികാരം കൊടുത്തു.
അവര്‍ രക്തത്തില്‍ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താല്‍ അല്ല, പുരുഷന്റെ ഇഷ്ടത്താലും അല്ല, ദൈവത്തില്‍ നിന്നത്രേ ജനിച്ചത്.
വചനം ജഡമായി തീര്‍ന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു. ഞങ്ങള്‍ അവന്റെ തേജസ് പിതാവില്‍ നിന്നും എകജാതനായവന്റെ തേജസ്സായി കണ്ടു. "
(യോഹന്നാന്‍ 1: 1-5, 9-14)
Subscribe to:
Post Comments (Atom)
0 comments:
Post a Comment