പരിണാമ വാദത്തിനു ശാസ്ത്രീയ പിന്തുണ ഉണ്ടോ ? ഉണ്ടെങ്കില്‍ എന്തുകൊണ്ട് അതൊരു 'വാദം' ആയി മാത്രം ഇന്നും അറിയപ്പെടുന്നു ? 'പരിണാമ സത്യം' എന്ന് ഇതിനെ ആരും പറഞ്ഞു കേട്ടിട്ടില്ലല്ലോ! ചിന്തിച്ചു നോക്കൂ..
ജീവികളിലെ ജന്മ വാസന - പരിണാമ സിദ്ധാന്തത്തിന്റെ പരാജയപ്പെടുന്ന വിശദീകരണം
Posted by Rejoy Poomala Labels: പരിണാമ വാദം, ശാസ്ത്രം, സൃഷ്ടി വാദംദൈവിക സൃഷ്ടി വാദത്തിനു ബദലായി ശാസ്ത്രീയം എന്ന ലേബലില്‍ അവതരിപ്പിക്കപ്പെട്ട പരിണാമ വാദം ജീവികളുടെ സൃഷ്ടി-പരിണാമവുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും തൃപ്തികരമായ വിശദീകരണം നല്‍കുന്നില്ല, അന്നും ഇന്നും. അത്തരത്തില്‍ ഒരു പ്രശ്നമാണ് ജീവികളിലെ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന സവിശേഷ സ്വഭാവ ഗുണങ്ങള്‍.
ദൈവ വചനമായ ബൈബിള്‍ തുടക്കം മുതലേ എതിര്‍പ്പുകള്‍ക്കും ആരോപണങ്ങള്‍ക്കും വിധേയമാക്കപ്പെട്ടിട്ടുണ്ട്. ക്രിസ്തീയ വിശ്വാസമുള്ളവര്‍ അതില്‍ നിന്നൊന്നും ഒളിച്ചോടാതെ അതില്‍ ഗവേഷണം നടത്തുകയും പഠിക്കുകയും തെളിവുകള്‍ - ശാസ്ത്രീയമായും, യുക്തിപരമായും - നല്‍കി സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
യഹോവയും അള്ളായും ഒന്നാണോ ?
Posted by Rejoy Poomala Labels: ഖുറാന്, ദൈവം, ബൈബിള്‍, വിശ്വാസ സംരക്ഷണം, സംവാദംവേദപുസ്തകത്തില് പറഞ്ഞിരിക്കുന്ന ദൈവമായ 'യഹോവ' തന്നെയാണ് ഖുറാനില്‍ പറയുന്ന 'അള്ളാ' എന്ന് വിശ്വസിക്കുന്ന അനേകരുണ്ട് - ക്രിസ്തീയ, ഇസ്ലാം വിശ്വാസികള്‍ക്കിടയില്‍ തന്നെ. ദൈവം ഒന്നേയുള്ളൂ എന്ന വിശ്വാസം തന്നെയാണ് അവരെ അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ വിശുദ്ധ ബൈബിളിന്റെയും (തൌറാത്തും ഇന്ജീലും) ഖുറാന്റെയും അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ഈ പറയുന്ന രണ്ടു വ്യക്തിത്വങ്ങള്‍ തമ്മില്‍ സാമ്യപ്പെടുത്തുവാന്‍ കഴിയുകയില്ല. മാത്രമല്ല തമ്മില്‍ പൊരുത്തപ്പെടുത്താനാകാത്ത രണ്ടു വ്യത്യസ്ത സ്വഭാവ ഗുണ വിശേഷങ്ങളാണ് ഈ രണ്ടു പേര്‍ക്കും ഉള്ളത് എന്ന് മനസിലാക്കാം.
ഹൃദയ വിപ്ലവത്തിന്റെ മാറ്റൊലികള്‍ !
Posted by Rejoy Poomala Labels: പ്രസംഗം, ബൈബിള്‍, വിശ്വാസ സംരക്ഷണം, സുവിശേഷംയുക്തിയും ബുദ്ധിയും ഉള്ള ഏതൊരു വ്യക്തിയുടെയും മനസ്സില്‍ ബൈബിളിനെയും ക്രിസ്തീയ വിശ്വാസത്തെയും കുറിച്ചു ഉദിക്കുന്ന ന്യായമായ ചില ചോദ്യങ്ങള്‍ :
- ബൈബിള്‍ ഒരു സാധാരണ ഗ്രന്ഥമാണോ ?
- അത് ഒരു മത ഗ്രന്ഥമോ ?
- എന്താണതിന്റെ പ്രത്യേകതകള്‍ ?
- ബൈബിള്‍ ആര്‍ക്കൊക്കെയുള്ളതാണ് ?
- ബൈബിള്‍ പ്രസ്താവനകള്‍ ശാസ്ത്രീയ അടിസ്ഥാനം ഉള്ളതാണോ ?
- ബൈബിളിന് ദൈവ നിശ്വസ്തത അവകാശപ്പെടാന്‍ കഴിയുമോ ?
- ദൈവത്തെക്കുറിച്ച് ബൈബിള്‍ എന്തു പഠിപ്പിക്കുന്നു ?
- മനുഷ്യ സൃഷ്ടി എങ്ങനെ സാദ്ധ്യമായി ?
- മനുഷ്യന്റെ യഥാര്‍ത്ഥ വിലയെന്തു ?
- മനുഷ്യന്‍ പാപിയാണോ ?
- യേശുക്രിസ്തു ആരാണ് ?
- യേശുക്രിസ്തു വന്നതെന്തിന് ?
- പാപമോചനം, നിത്യജീവന്‍ ഇവ യാഥാര്‍ത്ഥ്യമോ ?
- പുതിയ ജീവന്‍ , പ്രത്യാശ ഇവ എങ്ങനെ നേടാം ?
വിശുദ്ധ വചനമായ ബൈബിളിനെക്കുറിച്ച് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ സമഗ്രമായി പ്രതിപാദിക്കുന്ന ഒരു ചെറു ഗ്രന്ഥം .. ബൈബിള്‍ വിശ്വസിക്കുന്നവര്‍ക്കും അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്രദം.. ഒരു വേദ ശാസ്ത്ര വിദ്യാര്‍ത്ഥിക്കും സാധാരണക്കാരനും ഒരുപോലെ മനസിലാക്കാവുന്ന രീതിയില്‍ .. ശ്രീ. ഗോഡ്ലി പി. എസ് , ബഹ്‌റൈന്‍ തയാറാക്കിയത്.
"നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൌമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ." 1 പത്രൊസ് 3:15ക്രിസ്തുവിലുള്ള വിശ്വാസം മറ്റുള്ളവരോട് പങ്കുവെക്കുന്നതിനോടൊപ്പം നേരിടുന്ന ചോദ്യങ്ങള്‍ , സംശയങ്ങള്‍ തുടങ്ങിയവയ്ക്ക് ന്യായമായ മറുപടി കൊടുക്കാന്‍ ഒരു വിശ്വാസി ബാധ്യസ്ഥനാണ്. അതിനുള്ള ഉത്തരവാദിത്തം ദൈവം തന്റെ ജനത്തെ തന്നെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അതൊരു തര്‍ക്കമായിട്ടല്ല, മറിച്ച്, ശാന്തമായി ദൈവിക സത്യങ്ങളെ തെളിയിച്ചു കൊടുക്കുക എന്നതാണ് ദൌത്യം. വിശ്വാസികള്‍ എല്ലാവരും അതിനായി സ്വയം പ്രാപ്തരാകുക എന്നത് അല്പം ദുഷ്കരം തന്നെയാണ്. എന്നിരുന്നാലും ഫലകരമായ ക്രിസ്തീയ സേവനത്തിനു അതൊരത്യന്താപേക്ഷിതമായ കാര്യമാണ്.