ബൈബിളും ശാസ്ത്രവും

ശ്രാസ്ത്രവും ബൈബിളും പരസ്പരം യോജിക്കാത്ത വ്യത്യസ്ത ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതും, ബൈബിള്‍ പ്രസ്താവനകള്‍ ഒരിക്കലും ആധുനിക ശാസ്ത്രത്തിനു നിരക്കുന്നതല്ലെന്നുമുള്ള ധാരണ പലര്‍ക്കും ഉള്ളതാണ് . ബൈബിള്‍ ഒരു പൌരാണിക ഗ്രന്ഥം എന്ന നിലയില്‍ കാലിക പ്രസക്തമല്ല എന്നും ആധുനിക ശാസ്ത്രത്തിനു ഒപ്പം നില്ക്കാന്‍ ബൈബിള്‍ വിശ്വസിക്കുന്നവര്‍ വളര്‍ന്നിട്ടില്ല (സയന്‍സുമായി ബന്ധപ്പെട്ട ബൈബിളിലെ പ്രസ്താവനകള്‍ക്ക് മതിയായ ഉത്തരം നല്‍കാന്‍ കഴിഞ്ഞിട്ടില്ല) എന്നുമാണ് ബൈബിളിനെ ഇങ്ങനെ തള്ളിക്കളയുന്നവര്‍ പറയാറുള്ളത്.


ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടിട്ടുള്ള സത്യങ്ങള്‍ ചില ബൈബിള്‍ പ്രസ്താവനകള്‍ക്ക് എതിരാണെന്നും സയന്‍സുമായി ബന്ധപ്പെട്ടുവരുന്ന ബൈബിളിലെ എല്ലാ പ്രസ്താവനകള്‍ക്കും ശാസ്ത്രീയമായി അടിസ്ഥാനം ഇല്ല എന്നുമുള്ള ധാരണ അറിവുള്ളവര്‍ക്കിടയില്‍ തന്നെ ഉണ്ട്. ബൈബിള്‍ വിശ്വസിക്കുന്നവരുടെ ഇടയില്‍ തന്നെയും ഇതു മൂലം ചില കാര്യങ്ങളില്‍ സംശയം ഉണ്ടാകാനിടയുണ്ട്.

ഇന്നു ആധുനിക ലോകം സയന്‍സ് എന്ന പേരില്‍ പഠിപ്പിക്കുന്ന/ പ്രചരിപ്പിക്കുന്ന അറിവുകളില്‍ തെളിയിക്കപ്പെട്ട ശാസ്ത്രീയ സത്യങ്ങളും (fatcs), സിദ്ധാന്തങ്ങളും/അനുമാനങളും (theories) ഉള്‍ ചേര്‍ന്നിട്ടുണ്ട്. സത്യങ്ങളെയും നിഗമനങ്ങളെയും ഒരുമിച്ചു ചേര്‍ത്തു പ്രചരിപ്പിക്കുമ്പോള്‍ ആണ് ഈ പറഞ്ഞ രീതിയിലുള്ള തെറ്റിദ്ധാരണകള്‍ ഉളവാകുവാന്‍ ഇടയായിട്ടുള്ളത് . ഈ വ്യത്യാസം അറിഞ്ഞിരുന്നാല്‍ ഈ ഒരു ആശയക്കുഴപ്പത്തില്‍ നിന്നും രക്ഷപെടാം.

ശാസ്ത്രത്തിലെ തെളിയിക്കപ്പെട്ട സത്യങ്ങളൊന്നും തന്നെ ബൈബിളിലെ സത്യങ്ങളെ/ സംഭവങ്ങളെ/ പ്രസ്താവനകളെ എതിര്‍ക്കുന്നതല്ല. മറിച്ച്, ബൈബിളിന്റെ വിശ്വാസ്യതക്കും ആധിക്കാരികതയ്ക്കും ശക്തമായ പിന്‍ബലമാണ്.

ഈ വിഷയത്തെപ്പറ്റി വിശദീകരണം നല്കുന്ന ഒരു വീഡിയോ കാണുവാനിടയായി. ഭൌതിക ശാസ്ത്രത്തിലും ദൈവ ശാസ്ത്രത്തിലും വൈദ്യ ശാസ്ത്രത്തിലും ഒരുപോലെ പ്രഗത്ഭനായ, ശാസ്ത്രജ്ഞന്‍ ഡോ. ജോണ്‍സന്‍ സി. ഫിലിപ്പ് തയ്യാറാക്കിയ ഈ വീഡിയോകള്‍ നിങ്ങള്‍ക്കും പ്രയോജനപ്പെടും എന്ന് കരുതുന്നു.

വീഡിയോ 3 ഭാഗങ്ങളിലായി കൊടുത്തിരിക്കുന്നു

പ്രതികരണങള്‍ ദയവായി അറിയിച്ചാലും..

2 comments:

മൂലധനം (Das capital) said...

ശാസ്ത്രവും ബൈബിളും പോരടിക്കുന്നുവോ ഇല്ലയോ. അതുകൊണ്ട് നിങ്ങൾക്കെന്ത് എനിക്കെന്ത്? ബൈബിൾ മനുഷ്യനിൽ മാറ്റമുണ്ടക്കുന്നുണ്ടോ,എങ്കിൽ താങ്കളുറ്റെ ജീവിതത്തിൽ? ശാസ്ത്രം തങ്കളുടെ ജീവിതത്തിൽ? വായിച്ച് കുറേകര്യങ്ങൾ എഴുതുവാനും പറയുവാനും എല്ലാവർക്കുമറിയം.സന്തോഷ് മാധവൻ മുതൽ തങ്കു പാസ്റ്റർ വരെ ഉള്ളവർക്ക്.

Rejoy Poomala said...

വെറും ഒരു തുടക്കക്കാരന്‍ ആയ എനിക്ക് ഇത്ര ചൂടേറിയ ഒരു കമന്റ് കിട്ടിയത് ഒരു അംഗീകാരമായി ഞാന്‍ കരുതുന്നു.. :)

(പിന്നെ, കുറച്ചു കൂടെ മികച്ച രീതിയില്‍ വിഷയം അവതരിപ്പിക്കുന്നതിനു പോസ്റ്റില്‍ ചില തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്..)

ബൈബിള്‍ ഒരു മത ഗ്രന്ഥം എന്ന നിലയിലല്ല, വ്യക്തിപരമായ്‌ ജീവിതത്തെ സ്വാധീനിച്ച ദൈവത്തിന്റെ സത്യ വചനം എന്ന നിലയിലാണ് എന്നെ സംബന്ധിച്ച്. ശാസ്ത്രം കൊണ്ട് സാധിക്കാത്ത പ്രധാനപ്പെട്ട നേട്ടങ്ങളാണ് എനിക്ക് ബൈബിള്‍ മൂലം ഉണ്ടായത് . ഇന്നും അതെന്നെ സ്വാധീനിച്ചു കൊണ്ടിരിക്കുന്നു.

ബൈബിള്‍ വിശ്വസിക്കുന്ന ആരും ബന്ധപ്പെട്ട വിഷയങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. അത്കൊണ്ടാണ് ഈ വിഷയം അവതരിപ്പിച്ചത്.

ഭക്തിമാര്‍ഗ്ഗം തട്ടിപ്പാക്കിയവര്‍ സമൂഹത്തില്‍ ഉള്ളതുകൊണ്ട് നമ്മളാരും ദൈവ വചനം അറിയേണ്ട, പറയണ്ട എന്നല്ലല്ലോ.

നന്ദി.. വീണ്ടും സന്ദര്‍ശിക്കുക.. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇനിയും അറിയിക്കുക..

Related Posts with Thumbnails

Get Malayalam songs with lyrics!

Copyright © 2009 - വചനാമൃതം - is proudly powered by Blogger
Smashing Magazine - Design Disease - Blog and Web - Dilectio Blogger Template