യുക്തിയും ബുദ്ധിയും ഉള്ള ഏതൊരു വ്യക്തിയുടെയും മനസ്സില്‍ ബൈബിളിനെയും ക്രിസ്തീയ വിശ്വാസത്തെയും കുറിച്ചു ഉദിക്കുന്ന ന്യായമായ ചില ചോദ്യങ്ങള്‍ :

  • ബൈബിള്‍ ഒരു സാധാരണ ഗ്രന്ഥമാണോ ?
  • അത് ഒരു മത ഗ്രന്ഥമോ ?
  • എന്താണതിന്റെ പ്രത്യേകതകള്‍ ?
  • ബൈബിള്‍ ആര്‍ക്കൊക്കെയുള്ളതാണ് ?
  • ബൈബിള്‍ പ്രസ്താവനകള്‍ ശാസ്ത്രീയ അടിസ്ഥാനം ഉള്ളതാണോ ?
  • ബൈബിളിന് ദൈവ നിശ്വസ്തത അവകാശപ്പെടാന്‍ കഴിയുമോ ?
  • ദൈവത്തെക്കുറിച്ച് ബൈബിള്‍ എന്തു പഠിപ്പിക്കുന്നു ?
  • മനുഷ്യ സൃഷ്ടി എങ്ങനെ സാദ്ധ്യമായി ?
  • മനുഷ്യന്റെ യഥാര്‍ത്ഥ വിലയെന്തു ?
  • മനുഷ്യന്‍ പാപിയാണോ ?
  • യേശുക്രിസ്തു ആരാണ് ?
  • യേശുക്രിസ്തു വന്നതെന്തിന് ?
  • പാപമോചനം, നിത്യജീവന്‍ ഇവ യാഥാര്‍ത്ഥ്യമോ ?
  • പുതിയ ജീവന്‍ , പ്രത്യാശ ഇവ എങ്ങനെ നേടാം ?

വിശുദ്ധ വചനമായ ബൈബിളിനെക്കുറിച്ച് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ സമഗ്രമായി പ്രതിപാദിക്കുന്ന ഒരു ചെറു ഗ്രന്ഥം .. ബൈബിള്‍ വിശ്വസിക്കുന്നവര്‍ക്കും അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്രദം.. ഒരു വേദ ശാസ്ത്ര വിദ്യാര്‍ത്ഥിക്കും സാധാരണക്കാരനും ഒരുപോലെ മനസിലാക്കാവുന്ന രീതിയില്‍ .. ശ്രീ. ഗോഡ്ലി പി. എസ് , ബഹ്‌റൈന്‍ തയാറാക്കിയത്.

"നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൌമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ." 1 പത്രൊസ് 3:15
ക്രിസ്തുവിലുള്ള വിശ്വാസം മറ്റുള്ളവരോട് പങ്കുവെക്കുന്നതിനോടൊപ്പം നേരിടുന്ന ചോദ്യങ്ങള്‍ , സംശയങ്ങള്‍ തുടങ്ങിയവയ്ക്ക് ന്യായമായ മറുപടി കൊടുക്കാന്‍ ഒരു വിശ്വാസി ബാധ്യസ്ഥനാണ്. അതിനുള്ള ഉത്തരവാദിത്തം ദൈവം തന്റെ ജനത്തെ തന്നെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അതൊരു തര്‍ക്കമായിട്ടല്ല, മറിച്ച്, ശാന്തമായി ദൈവിക സത്യങ്ങളെ തെളിയിച്ചു കൊടുക്കുക എന്നതാണ് ദൌത്യം. വിശ്വാസികള്‍ എല്ലാവരും അതിനായി സ്വയം പ്രാപ്തരാകുക എന്നത് അല്പം ദുഷ്കരം തന്നെയാണ്. എന്നിരുന്നാലും ഫലകരമായ ക്രിസ്തീയ സേവനത്തിനു അതൊരത്യന്താപേക്ഷിതമായ കാര്യമാണ്.

അമൂല്യ നിക്ഷേപം

ഭൌതിക ധനം ശരിയായി കൈകാര്യം ചെയ്യാന്‍ പഠിക്കേണ്ടത് ജീവിതത്തിന്റെ ശരിയായ ദിശയിലുള്ള പോക്കിന് അത്യാവശ്യമാണ്. പ്രത്യേകിച്ച് പണം ഉണ്ടെങ്കില്‍ എന്തും സാധിക്കും എന്ന നിലയില്‍ തന്നെ കാര്യങ്ങള്‍ ഓടിക്കൊണ്ടിരിക്കുന്ന ഈ കാലത്തു.

മഹത്വകരമായ പ്രത്യാശ!

സ് നേഹിതരെ,

നമ്മുടെ ആത്മീയ പ്രശ്നങ്ങള്‍ക്ക് ക്രിസ്തുവില്‍ ഒരു പരിഹാരമുണ്ട് ! നിത്യതയെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഒരു ഉത്തരമുണ്ട്!!

ദൈവ വചനം സകല മനുഷ്യര്‍ക്കും പ്രയോജനമുള്ളത് ആകയാല്‍ അത് സകലരോടും പ്രസംഗിക്കണം എന്നാണു ദൈവ കല്പന. അതിനാല്‍ സാദ്ധ്യമായ എല്ലാ ഉപാധികളും ഉപയോഗിച്ചുകൊണ്ട് ദൈവിക സന്ദേഹം പ്രചരിപ്പിക്കുക എന്നത് ഒരു വിശ്വാസിയുടെ ദൌത്യമാണ്. യു ടുബില്‍ ഇത്തരത്തില്‍ ലഭ്യമായ ചില വീഡിയോകള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുന്നു.. വളരെ ലളിതമായി സുവിശേഷ സന്ദേശം ദൃശ്യങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും ഇതു നിങ്ങളോടും സംസാരിക്കും ..

ബൈബിള്‍ പഠിക്കുന്നതിനു സഹായിക്കുന്ന വിവിധ പ്രോഗ്രാമുകള്‍ ഡൌണ്‍‌ലോഡ് ചെയ്തു ഉപയോഗിക്കാവുന്നതാണ്.

E-Sword:

ബൈബിളിന്റെ വിവിധ തര്‍ജമകള്‍ താരതമ്യം ചെയ്തു പഠിക്കുന്നതിന് E-Sword എന്ന പ്രോഗ്രാം ഡൌണ്‍‌ലോഡ് ചെയ്തു ഉപയോഗിക്കാം.

ബൈബിളും ശാസ്ത്രവും

ശ്രാസ്ത്രവും ബൈബിളും പരസ്പരം യോജിക്കാത്ത വ്യത്യസ്ത ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതും, ബൈബിള്‍ പ്രസ്താവനകള്‍ ഒരിക്കലും ആധുനിക ശാസ്ത്രത്തിനു നിരക്കുന്നതല്ലെന്നുമുള്ള ധാരണ പലര്‍ക്കും ഉള്ളതാണ് . ബൈബിള്‍ ഒരു പൌരാണിക ഗ്രന്ഥം എന്ന നിലയില്‍ കാലിക പ്രസക്തമല്ല എന്നും ആധുനിക ശാസ്ത്രത്തിനു ഒപ്പം നില്ക്കാന്‍ ബൈബിള്‍ വിശ്വസിക്കുന്നവര്‍ വളര്‍ന്നിട്ടില്ല (സയന്‍സുമായി ബന്ധപ്പെട്ട ബൈബിളിലെ പ്രസ്താവനകള്‍ക്ക് മതിയായ ഉത്തരം നല്‍കാന്‍ കഴിഞ്ഞിട്ടില്ല) എന്നുമാണ് ബൈബിളിനെ ഇങ്ങനെ തള്ളിക്കളയുന്നവര്‍ പറയാറുള്ളത്.

മൊബൈല്‍ ബൈബിള്‍



മൊബൈലില്‍ ഉപയോഗിക്കാവുന്ന ബൈബിള്‍ പ്രോഗ്രാം - വിവിധ ഭാഷകളില്‍

ബൈബിള്‍ പഠിക്കാം



ബൈബിള്‍ പഠിക്കാന്‍ ധാരാളം ഉപാധികള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്

ക്രമീകൃത രീതിയില്‍ ബൈബിള്‍ പഠിക്കുന്നതിനു താഴെ പറയുന്ന സൈറ്റുകള്‍ സന്ദര്‍ശിക്കുക:


മലയാളത്തില്‍ തിരുവചന പ്രഭാഷണങ്ങള്‍ , പഠനക്കുറിപ്പുകള്‍ , ഗാനങ്ങള്‍ തുടങ്ങിയവ ട്രാന്‍സ് വേള്‍ഡ്‌ റേഡിയോ യുടെ സൈറ്റില്‍ ലഭ്യമാണ്

ബൈബിള്‍ ഓണ്‍ലൈന്‍ വായിക്കാം



ഇന്റര്‍നെറ്റ് ലൂടെ മലയാളം വചനങ്ങള്‍ വായിക്കുവാന്‍ താഴെ പറയുന്ന വെബ് സൈറ്റുകള്‍ സഹായിക്കും:

വചനം

"ആദിയില്‍ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തോട് കൂടെ ആയിരുന്നു. വചനം ദൈവം ആയിരുന്നു.
അവന്‍ ആദിയില്‍ ദൈവത്തോടുകൂടെ ആയിരുന്നു.
സകലവും അവന്‍ മുഖാന്തരം ഉളവായി. ഉളവായതൊന്നും അവനെകൂടാതെ ഉളവായതല്ല.
അവനില്‍ ജീവന്‍ ഉണ്ടായിരുന്നു. അവന്‍ മനുഷ്യരുടെ വെളിച്ചമായിരുന്നു.
വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു. ഇരുളോ അതിനെ പിടിച്ചടക്കിയില്ല.

Related Posts with Thumbnails

Get Malayalam songs with lyrics!

Copyright © 2009 - വചനാമൃതം - is proudly powered by Blogger
Smashing Magazine - Design Disease - Blog and Web - Dilectio Blogger Template