"നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൌമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ." 1 പത്രൊസ് 3:15
ക്രിസ്തുവിലുള്ള വിശ്വാസം മറ്റുള്ളവരോട് പങ്കുവെക്കുന്നതിനോടൊപ്പം നേരിടുന്ന ചോദ്യങ്ങള്‍ , സംശയങ്ങള്‍ തുടങ്ങിയവയ്ക്ക് ന്യായമായ മറുപടി കൊടുക്കാന്‍ ഒരു വിശ്വാസി ബാധ്യസ്ഥനാണ്. അതിനുള്ള ഉത്തരവാദിത്തം ദൈവം തന്റെ ജനത്തെ തന്നെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അതൊരു തര്‍ക്കമായിട്ടല്ല, മറിച്ച്, ശാന്തമായി ദൈവിക സത്യങ്ങളെ തെളിയിച്ചു കൊടുക്കുക എന്നതാണ് ദൌത്യം. വിശ്വാസികള്‍ എല്ലാവരും അതിനായി സ്വയം പ്രാപ്തരാകുക എന്നത് അല്പം ദുഷ്കരം തന്നെയാണ്. എന്നിരുന്നാലും ഫലകരമായ ക്രിസ്തീയ സേവനത്തിനു അതൊരത്യന്താപേക്ഷിതമായ കാര്യമാണ്.


ക്രിസ്തീയ വിശ്വാസം ഒന്നാം നൂറ്റാണ്ട് മുതല്‍ തന്നെ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയതാണ്‌. വിശ്വാസത്തിന്റെ പ്രസക്തി, വിശ്വസിക്കുന്ന കാര്യങ്ങളുടെ സത്യാവസ്ഥ, ആധികാരികത അങ്ങനെ വിവിധ വശങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടും വിമര്‍ശനത്തിനും വിശദീകരണത്തിനും വിധേയമായും സ്ഥിരീകരിക്കപ്പെട്ട ഒന്നാണ് ക്രിസ്തീയ വിശ്വാസം എന്നതില്‍ ഓരോ ക്രിസ്തു വിശ്വാസിക്കും അഭിമാനിക്കാം.

അന്ന് മുതല്‍ ഇന്നു വരെ, ഈ വിശ്വാസത്തെ എതിര്‍ക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടില്ല, കൂടിയിട്ടേയുള്ളൂ. ശാസ്ത്രം, സാങ്കേതികത, ധാര്‍മിക ബോധം, സാംസ്കാരിക നേട്ടം എല്ലാം കാലത്തിനനുസരിച്ച് മുന്നേറുമ്പോള്‍ അതോടൊപ്പം തന്നെ ബൈബിളും ക്രിസ്തീയ വിശ്വാസവും വീണ്ടും വീണ്ടും ചോദ്യം ചെയ്യപ്പെടുകയും ഉറപ്പിക്കപ്പെടുകയും ചെയ്തു പോന്നിട്ടുണ്ട്. ബൈബിളിനെയും ക്രിസ്തീയ വിശ്വാസത്തെയും ഈ നിലയില്‍ സംരക്ഷിക്കുന്നത് മതിയായ തെളിവുകള്‍ / ന്യായങ്ങള്‍ ശേഖരിക്കുന്നതിനുള്ള പഠനങ്ങള്‍ നടക്കുന്ന ഒരു ദൈവ ശാസ്ത്ര ശാഖയാണ്‌ 'ക്രിസ്തീയ ന്യായവാദ ശാസ്ത്രം' (Christian Apologetics)

'അപ്പോളജിയ' എന്ന ഗ്രീക്ക്‌ വാക്കില്‍ നിന്നാണ് ന്യായവാദ ശാസ്ത്രം എന്നര്‍ത്ഥമുള്ള 'അപ്പോളജെറ്റിക്സ്‌' എന്ന വാക്കുണ്ടായത്. ന്യായം പറയുക, പ്രതി വാദം പറയുക, ന്യായമായ കാരണത്താല്‍ പ്രതിരോധിക്കുക എന്നൊക്കെയാണ് ഇതുകൊണ്ടു ഉദ്ദേശിക്കുന്നത്‌. ഒരു വിശ്വാസിയെ ക്രിസ്തീയ വിശ്വാസ സംരക്ഷണത്തിന് സുസ്സജ്ജമാക്കുക എന്നതാണ് ഈ ദൈവ ശാസ്ത്ര പഠന ശാഖയുടെ ഉദ്ദേശ്യം.

ഈ മേഖലയില്‍ ആവശ്യത്തിനു സഹായിക്കാന്‍ കഴിയുന്ന ചില സൈറ്റുകള്‍ പരിചയപ്പെടുത്താം:
  • സാക്ഷി : ഭാരതീയരായ ഒരു കൂട്ടം ക്രിസ്തീയ ന്യായവാദ ശാസ്ത്രജ്ഞരുടെ കൂട്ടം.
സന്ദര്‍ശിച്ചാലും..

0 comments:

Related Posts with Thumbnails

Get Malayalam songs with lyrics!

Copyright © 2009 - വചനാമൃതം - is proudly powered by Blogger
Smashing Magazine - Design Disease - Blog and Web - Dilectio Blogger Template