എന്തു ചെയ്തിട്ടും മാറ്റാന്‍ കഴിയാത്ത ഒന്നാണ് നമ്മിലെ പാപസ്വഭാവം. അത് ജനിക്കുമ്പോള്‍ തന്നെ മനുഷ്യന്റെ കൂടെയുണ്ട്. ഈ പാപസ്വഭാവം നന്മ ചെയ്യാനുള്ള നമ്മുടെ ആഗ്രഹത്തിന് എപ്പോഴും എതിരാണ്. അതുകൊണ്ടാണ് നാം ആഗ്രഹിക്കുന്ന നിലവാരത്തില്‍ ജീവിക്കുവാനോ ദൈവത്തെ പ്രസാദിപ്പിക്കുവാനോ ആന്തരിക സംതൃപ്തി കണ്ടെത്തുവാനോ സ്വയമേ സാധിക്കാത്തത്.!



(പ്രഭാഷണം - ജോയ് ജോണ്‍ , ബാംഗ്ളൂര്‍ )

ഈ അടിസ്ഥാന പ്രശ്നത്തിന്റെ പരിഹാരമാണ് ദൈവം കണ്ടെത്തി നമുക്ക് നല്‍കിയിരിക്കുന്നത്. അതായത്, നിങ്ങളുടെ ഉള്ളിന്റെ ഉള്ളിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കി നിങ്ങള്‍ ആഗ്രഹിക്കുന്ന നിലവാരത്തില്‍ ജീവിക്കുവാന്‍ കഴിവ് നല്‍കുന്ന ഒരു ആന്തരിക മാറ്റം നല്‍കി നിങ്ങളെ ഒരു പുതിയ അവസ്ഥയിലേക്ക് കൊണ്ടുവരുവാന്‍ ദൈവത്തിനു കഴിയും.

ഇതൊരു അനുഭവ സാക്ഷ്യമാണ്. ജീവിതത്തിന്റെ പച്ചയായ അനുഭവങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു സന്ദേശം..!



സമാധാനവും സംതൃപ്തിയും തേടിയുള്ള പരിശ്രമങ്ങള്‍ പലപ്പോഴും മനുഷ്യനെ നിരാശയുടെ കൊടും കയത്തില്‍ ചാടിക്കുന്നു. ദൈവത്തെ വിട്ടു തെറ്റായ വഴികളിലൂടെ ജീവിതയാത്ര, താമസിയാതെ ഒരിക്കലും തിരിച്ചു വരാന്‍ കഴിയാതെ കൊഴിയുന്നു..

ഇത്തരമൊരു സാഹചര്യത്തില്‍ മറിച്ചൊരു പ്രതീക്ഷയക്ക്‌ വകയില്ലാതെ ഒരിക്കല്‍ ആത്മഹത്യ തിരഞ്ഞെടുത്തു തീവണ്ടിപ്പാളത്തിനു മുകളില്‍ എന്നേയ്ക്കുമായി കണ്ണുകള്‍ അടച്ച വ്യക്തിയായിരുന്നു ശ്രീ. സിയാദ് ഇബ്രാഹിം. എന്നാല്‍ , ആത്മാവിനെ തൊട്ടറിഞ്ഞ ദൈവം, താന്‍ വായിച്ചിരുന്ന ദൈവ വചനത്തിലൂടെ മൃദുവായി സംസാരിച്ചപ്പോള്‍ , തീവണ്ടിയുടെ ചൂളം വിളിയേക്കാള്‍ ശക്തമായ ഉള്‍ വിളിയായി അത് മാറി.. ജീവിതത്തിലേയ്ക്ക്... പിന്നീട്, നിത്യ ജീവനിലേക്കും ആ ജീവിതം രൂപാന്തരപ്പെട്ടു!

Related Posts with Thumbnails

Get Malayalam songs with lyrics!

Copyright © 2009 - വചനാമൃതം - is proudly powered by Blogger
Smashing Magazine - Design Disease - Blog and Web - Dilectio Blogger Template