എന്തു ചെയ്തിട്ടും മാറ്റാന്‍ കഴിയാത്ത ഒന്നാണ് നമ്മിലെ പാപസ്വഭാവം. അത് ജനിക്കുമ്പോള്‍ തന്നെ മനുഷ്യന്റെ കൂടെയുണ്ട്. ഈ പാപസ്വഭാവം നന്മ ചെയ്യാനുള്ള നമ്മുടെ ആഗ്രഹത്തിന് എപ്പോഴും എതിരാണ്. അതുകൊണ്ടാണ് നാം ആഗ്രഹിക്കുന്ന നിലവാരത്തില്‍ ജീവിക്കുവാനോ ദൈവത്തെ പ്രസാദിപ്പിക്കുവാനോ ആന്തരിക സംതൃപ്തി കണ്ടെത്തുവാനോ സ്വയമേ സാധിക്കാത്തത്.!



(പ്രഭാഷണം - ജോയ് ജോണ്‍ , ബാംഗ്ളൂര്‍ )

ഈ അടിസ്ഥാന പ്രശ്നത്തിന്റെ പരിഹാരമാണ് ദൈവം കണ്ടെത്തി നമുക്ക് നല്‍കിയിരിക്കുന്നത്. അതായത്, നിങ്ങളുടെ ഉള്ളിന്റെ ഉള്ളിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കി നിങ്ങള്‍ ആഗ്രഹിക്കുന്ന നിലവാരത്തില്‍ ജീവിക്കുവാന്‍ കഴിവ് നല്‍കുന്ന ഒരു ആന്തരിക മാറ്റം നല്‍കി നിങ്ങളെ ഒരു പുതിയ അവസ്ഥയിലേക്ക് കൊണ്ടുവരുവാന്‍ ദൈവത്തിനു കഴിയും.

ഈ മാറ്റം കര്‍ത്താവായ യേശു ക്രിസ്തുവിലൂടെയാണ് സാധിക്കുക. കാരണം അവന്‍ മാത്രമാണ് മനുഷ്യരുടെ പാപത്തിനു പരിഹാരമായിത്തീര്‍ന്നത്‌. പാപം മാറി ദൈവിക ജീവന്‍ നമ്മില്‍ വരുമ്പോള്‍ ഇതിനെയെല്ലാം അതിജീവിക്കാനുള്ള ദൈവിക ശക്തിയും നമ്മില്‍ വന്നുചേരും.

ദൈവകാര്യങ്ങളില്‍ സകലമനുഷ്യര്‍ക്കുമുള്ള ഒരേയൊരു മദ്ധ്യസ്ഥനും ഇന്ന് യേശുക്രിസ്തു മാത്രമാണ്. അതുകൊണ്ടാണ് ഈ പ്രത്യേക സന്ദേശം ദൈവം ഇന്ന് നിങ്ങള്‍ക്കായി ഒരുക്കിയത്... ദയവായി ശ്രദ്ധിക്കുമോ..? മാറ്റത്തെ വരവേല്‍ക്കാം....! ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..!!

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..!

കടപ്പാട് : കൈത്തിരി.കോം

ഈ ഓഡിയോ നിങ്ങള്‍ക്ക് ഇവിടെ നിന്നും സൌജന്യമായി ഡൌണ്‍‌ലോഡ് ചെയ്യാം.

0 comments:

Related Posts with Thumbnails

Get Malayalam songs with lyrics!

Copyright © 2009 - വചനാമൃതം - is proudly powered by Blogger
Smashing Magazine - Design Disease - Blog and Web - Dilectio Blogger Template