എന്തു ചെയ്തിട്ടും മാറ്റാന്‍ കഴിയാത്ത ഒന്നാണ് നമ്മിലെ പാപസ്വഭാവം. അത് ജനിക്കുമ്പോള്‍ തന്നെ മനുഷ്യന്റെ കൂടെയുണ്ട്. ഈ പാപസ്വഭാവം നന്മ ചെയ്യാനുള്ള നമ്മുടെ ആഗ്രഹത്തിന് എപ്പോഴും എതിരാണ്. അതുകൊണ്ടാണ് നാം ആഗ്രഹിക്കുന്ന നിലവാരത്തില്‍ ജീവിക്കുവാനോ ദൈവത്തെ പ്രസാദിപ്പിക്കുവാനോ ആന്തരിക സംതൃപ്തി കണ്ടെത്തുവാനോ സ്വയമേ സാധിക്കാത്തത്.!



(പ്രഭാഷണം - ജോയ് ജോണ്‍ , ബാംഗ്ളൂര്‍ )

ഈ അടിസ്ഥാന പ്രശ്നത്തിന്റെ പരിഹാരമാണ് ദൈവം കണ്ടെത്തി നമുക്ക് നല്‍കിയിരിക്കുന്നത്. അതായത്, നിങ്ങളുടെ ഉള്ളിന്റെ ഉള്ളിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കി നിങ്ങള്‍ ആഗ്രഹിക്കുന്ന നിലവാരത്തില്‍ ജീവിക്കുവാന്‍ കഴിവ് നല്‍കുന്ന ഒരു ആന്തരിക മാറ്റം നല്‍കി നിങ്ങളെ ഒരു പുതിയ അവസ്ഥയിലേക്ക് കൊണ്ടുവരുവാന്‍ ദൈവത്തിനു കഴിയും.

ഇതൊരു അനുഭവ സാക്ഷ്യമാണ്. ജീവിതത്തിന്റെ പച്ചയായ അനുഭവങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു സന്ദേശം..!



സമാധാനവും സംതൃപ്തിയും തേടിയുള്ള പരിശ്രമങ്ങള്‍ പലപ്പോഴും മനുഷ്യനെ നിരാശയുടെ കൊടും കയത്തില്‍ ചാടിക്കുന്നു. ദൈവത്തെ വിട്ടു തെറ്റായ വഴികളിലൂടെ ജീവിതയാത്ര, താമസിയാതെ ഒരിക്കലും തിരിച്ചു വരാന്‍ കഴിയാതെ കൊഴിയുന്നു..

ഇത്തരമൊരു സാഹചര്യത്തില്‍ മറിച്ചൊരു പ്രതീക്ഷയക്ക്‌ വകയില്ലാതെ ഒരിക്കല്‍ ആത്മഹത്യ തിരഞ്ഞെടുത്തു തീവണ്ടിപ്പാളത്തിനു മുകളില്‍ എന്നേയ്ക്കുമായി കണ്ണുകള്‍ അടച്ച വ്യക്തിയായിരുന്നു ശ്രീ. സിയാദ് ഇബ്രാഹിം. എന്നാല്‍ , ആത്മാവിനെ തൊട്ടറിഞ്ഞ ദൈവം, താന്‍ വായിച്ചിരുന്ന ദൈവ വചനത്തിലൂടെ മൃദുവായി സംസാരിച്ചപ്പോള്‍ , തീവണ്ടിയുടെ ചൂളം വിളിയേക്കാള്‍ ശക്തമായ ഉള്‍ വിളിയായി അത് മാറി.. ജീവിതത്തിലേയ്ക്ക്... പിന്നീട്, നിത്യ ജീവനിലേക്കും ആ ജീവിതം രൂപാന്തരപ്പെട്ടു!

പരിണാമ വാദത്തിനു ശാസ്ത്രീയ പിന്തുണ ഉണ്ടോ ? ഉണ്ടെങ്കില്‍ എന്തുകൊണ്ട് അതൊരു 'വാദം' ആയി മാത്രം ഇന്നും അറിയപ്പെടുന്നു ? 'പരിണാമ സത്യം' എന്ന് ഇതിനെ ആരും പറഞ്ഞു കേട്ടിട്ടില്ലല്ലോ! ചിന്തിച്ചു നോക്കൂ..

ദൈവിക സൃഷ്ടി വാദത്തിനു ബദലായി ശാസ്ത്രീയം എന്ന ലേബലില്‍ അവതരിപ്പിക്കപ്പെട്ട പരിണാമ വാദം ജീവികളുടെ സൃഷ്ടി-പരിണാമവുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും തൃപ്തികരമായ വിശദീകരണം നല്‍കുന്നില്ല, അന്നും ഇന്നും. അത്തരത്തില്‍ ഒരു പ്രശ്നമാണ് ജീവികളിലെ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന സവിശേഷ സ്വഭാവ ഗുണങ്ങള്‍.

ദൈവ വചനമായ ബൈബിള്‍ തുടക്കം മുതലേ എതിര്‍പ്പുകള്‍ക്കും ആരോപണങ്ങള്‍ക്കും വിധേയമാക്കപ്പെട്ടിട്ടുണ്ട്. ക്രിസ്തീയ വിശ്വാസമുള്ളവര്‍ അതില്‍ നിന്നൊന്നും ഒളിച്ചോടാതെ അതില്‍ ഗവേഷണം നടത്തുകയും പഠിക്കുകയും തെളിവുകള്‍ - ശാസ്ത്രീയമായും, യുക്തിപരമായും - നല്‍കി സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

വേദപുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന ദൈവമായ 'യഹോവ' തന്നെയാണ് ഖുറാനില്‍ പറയുന്ന 'അള്ളാ' എന്ന് വിശ്വസിക്കുന്ന അനേകരുണ്ട് - ക്രിസ്തീയ, ഇസ്ലാം വിശ്വാസികള്‍ക്കിടയില്‍ തന്നെ. ദൈവം ഒന്നേയുള്ളൂ എന്ന വിശ്വാസം തന്നെയാണ് അവരെ അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ വിശുദ്ധ ബൈബിളിന്റെയും (തൌറാത്തും ഇന്ജീലും) ഖുറാന്റെയും അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ഈ പറയുന്ന രണ്ടു വ്യക്തിത്വങ്ങള്‍ തമ്മില്‍ സാമ്യപ്പെടുത്തുവാന്‍ കഴിയുകയില്ല. മാത്രമല്ല തമ്മില്‍ പൊരുത്തപ്പെടുത്താനാകാത്ത രണ്ടു വ്യത്യസ്ത സ്വഭാവ ഗുണ വിശേഷങ്ങളാണ് ഈ രണ്ടു പേര്‍ക്കും ഉള്ളത് എന്ന് മനസിലാക്കാം.

യുക്തിയും ബുദ്ധിയും ഉള്ള ഏതൊരു വ്യക്തിയുടെയും മനസ്സില്‍ ബൈബിളിനെയും ക്രിസ്തീയ വിശ്വാസത്തെയും കുറിച്ചു ഉദിക്കുന്ന ന്യായമായ ചില ചോദ്യങ്ങള്‍ :

  • ബൈബിള്‍ ഒരു സാധാരണ ഗ്രന്ഥമാണോ ?
  • അത് ഒരു മത ഗ്രന്ഥമോ ?
  • എന്താണതിന്റെ പ്രത്യേകതകള്‍ ?
  • ബൈബിള്‍ ആര്‍ക്കൊക്കെയുള്ളതാണ് ?
  • ബൈബിള്‍ പ്രസ്താവനകള്‍ ശാസ്ത്രീയ അടിസ്ഥാനം ഉള്ളതാണോ ?
  • ബൈബിളിന് ദൈവ നിശ്വസ്തത അവകാശപ്പെടാന്‍ കഴിയുമോ ?
  • ദൈവത്തെക്കുറിച്ച് ബൈബിള്‍ എന്തു പഠിപ്പിക്കുന്നു ?
  • മനുഷ്യ സൃഷ്ടി എങ്ങനെ സാദ്ധ്യമായി ?
  • മനുഷ്യന്റെ യഥാര്‍ത്ഥ വിലയെന്തു ?
  • മനുഷ്യന്‍ പാപിയാണോ ?
  • യേശുക്രിസ്തു ആരാണ് ?
  • യേശുക്രിസ്തു വന്നതെന്തിന് ?
  • പാപമോചനം, നിത്യജീവന്‍ ഇവ യാഥാര്‍ത്ഥ്യമോ ?
  • പുതിയ ജീവന്‍ , പ്രത്യാശ ഇവ എങ്ങനെ നേടാം ?

Related Posts with Thumbnails

Get Malayalam songs with lyrics!

Copyright © 2009 - വചനാമൃതം - is proudly powered by Blogger
Smashing Magazine - Design Disease - Blog and Web - Dilectio Blogger Template