വേദപുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന ദൈവമായ 'യഹോവ' തന്നെയാണ് ഖുറാനില്‍ പറയുന്ന 'അള്ളാ' എന്ന് വിശ്വസിക്കുന്ന അനേകരുണ്ട് - ക്രിസ്തീയ, ഇസ്ലാം വിശ്വാസികള്‍ക്കിടയില്‍ തന്നെ. ദൈവം ഒന്നേയുള്ളൂ എന്ന വിശ്വാസം തന്നെയാണ് അവരെ അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ വിശുദ്ധ ബൈബിളിന്റെയും (തൌറാത്തും ഇന്ജീലും) ഖുറാന്റെയും അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ഈ പറയുന്ന രണ്ടു വ്യക്തിത്വങ്ങള്‍ തമ്മില്‍ സാമ്യപ്പെടുത്തുവാന്‍ കഴിയുകയില്ല. മാത്രമല്ല തമ്മില്‍ പൊരുത്തപ്പെടുത്താനാകാത്ത രണ്ടു വ്യത്യസ്ത സ്വഭാവ ഗുണ വിശേഷങ്ങളാണ് ഈ രണ്ടു പേര്‍ക്കും ഉള്ളത് എന്ന് മനസിലാക്കാം.


വിശുദ്ധ ബൈബിളില്‍ വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന ദൈവം, മറ്റേതു മതത്തിലെ ദൈവ സങ്കല്പത്തെക്കാലും വിഭിന്നമാണ് - സ്വഭാവത്തിലും, പ്രവൃത്തിയിലും, മനുഷ്യരോടുള്ള ഇടപാടുകളിലും.

ഈ വിഷയം കൂടുതല്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ഇവിടെ ചേര്‍ക്കുന്നു.



“ദൈവത്വം: തൌറാത്തിലും, ഇന്‍ജീലിലും, ഖുര്‍ ആനിലും” എന്ന വിഷയത്തെ ആസ്പദമാക്കി 'സ് നേഹ സന്ദേശം' എന്ന പേരില്‍ 2009 നവംബര്‍ 1 നു ഏറണാകുളം ടൌണ്‍ ഹാളില്‍ വച്ചു നടത്തിയ പരിപാടിയുടെ ദൃശ്യങ്ങള്‍ . (ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ‘സാക്ഷി‘ എന്ന ക്രിസ്തീയ ന്യായവാദശ്രുംഖലയാണ് എറണാകുളത്തുള്ള ചില ക്രിസ്തീയ സ് നേഹിതന്‍മാരുമായി ചേര്‍ന്ന്‍ ഈ ഒരു പരിപാടിസംഘടിപ്പിച്ചത്.)

0 comments:

Related Posts with Thumbnails

Get Malayalam songs with lyrics!

Copyright © 2009 - വചനാമൃതം - is proudly powered by Blogger
Smashing Magazine - Design Disease - Blog and Web - Dilectio Blogger Template