ദൈവ വചനമായ ബൈബിള്‍ തുടക്കം മുതലേ എതിര്‍പ്പുകള്‍ക്കും ആരോപണങ്ങള്‍ക്കും വിധേയമാക്കപ്പെട്ടിട്ടുണ്ട്. ക്രിസ്തീയ വിശ്വാസമുള്ളവര്‍ അതില്‍ നിന്നൊന്നും ഒളിച്ചോടാതെ അതില്‍ ഗവേഷണം നടത്തുകയും പഠിക്കുകയും തെളിവുകള്‍ - ശാസ്ത്രീയമായും, യുക്തിപരമായും - നല്‍കി സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.


ബൈബിള്‍ ഒരു ദൈവിക ഗ്രന്ഥം ആണോ എന്ന് സത്യസന്ധമായി അന്വേഷിക്കുന്ന ഒരു വ്യക്തിയുടെ പഠനത്തിനു സഹായകരമായ ഒരു വീഡിയോ ചുവടെ ചേര്‍ക്കുന്നു.




ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് പെരുമ്പാവൂരില്‍ വച്ച് നടന്ന ഒരു സംവാദത്തില്‍ നിന്ന്.

ബൈബിളിന്റെ ദൈവികത എന്ന വിഷയത്തെ സംബന്ധിച്ചു ശ്രീ. എം. എം. അക്ബറിന്റെ ആരോപണങ്ങള്‍ക്ക് ഡോ. ജോണ്‍സന്‍ സി. ഫിലിപ്പ് പ്രധാനമായും നാല് കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ മറുപടി നല്‍കുന്നു:

  1. ബൈബിളിന്റെ ശസ്ത്രീയമായ പ്രസ്താവനകളുടെ കൃത്യത
  2. പുരാവസ്തു ശാസ്ത്രപരമായ രേഖകളുടെ കൃത്യത
  3. ചരിത്രപരമായ വിവരണങ്ങളിലെ കൃത്യത
  4. പ്രവചന വിഷയങ്ങളിലുള്ള കൃത്യത
  5. കൈയെഴുത്തു പ്രതികളുടെ കൃത്യത

പ്രിയ സ് നേഹിതരെ, ബൈബിളിലെ ഒരു പ്രസ്താവന പോലും തെളിയിക്കപ്പെട്ട ഏതെങ്കിലും ശാസ്ത്രീയ സത്യങ്ങള്‍ക്ക് വിരുദ്ധമായി ഉള്ളതായി ഇതുവരെ സ്ഥാപിക്കപ്പെട്ടിട്ടില്ല. അതു പോലെ തന്നെ തെളിയിക്കപ്പെട്ട ശാസ്ത്രീയ പ്രസ്താവനകളില്‍ ഏതെങ്കിലും ഒന്ന് പോലും ബൈബിളിലെ സത്യങ്ങളെ ചോദ്യം ചെയ്യുന്നുമില്ല.

സത്യസന്ധമായ അന്വേഷണത്തിന് ഇന്നും അവസരങ്ങള്‍ ഉണ്ട് !

0 comments:

Related Posts with Thumbnails

Get Malayalam songs with lyrics!

Copyright © 2009 - വചനാമൃതം - is proudly powered by Blogger
Smashing Magazine - Design Disease - Blog and Web - Dilectio Blogger Template