ദൈവിക സൃഷ്ടി വാദത്തിനു ബദലായി ശാസ്ത്രീയം എന്ന ലേബലില്‍ അവതരിപ്പിക്കപ്പെട്ട പരിണാമ വാദം ജീവികളുടെ സൃഷ്ടി-പരിണാമവുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും തൃപ്തികരമായ വിശദീകരണം നല്‍കുന്നില്ല, അന്നും ഇന്നും. അത്തരത്തില്‍ ഒരു പ്രശ്നമാണ് ജീവികളിലെ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന സവിശേഷ സ്വഭാവ ഗുണങ്ങള്‍.



ഈ വിഷയത്തെ ദൃശ്യ-ശ്രാവ്യ മാധ്യമ സഹായത്താല്‍ വിശദമാക്കുന്ന ഒരു വീഡിയോ, യു ട്യുബില്‍ നിന്ന്.



സര്‍വശക്തനും ബുദ്ധിമാനും ആയ ഒരു ക്രിയാത്മക വ്യക്തിത്വത്തിന്റെ സാന്നിദ്ധ്യം ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിലും പരിപാലനത്തിലും ഉണ്ട് എന്ന് ബുദ്ധിയുള്ള - കാര്യ കാരണ സഹിതം ചിന്തിക്കുന്ന - ഒരു വ്യക്തിക്ക് സമ്മതിക്കാന്‍ സാധിക്കും.

ദൈവം സൃഷ്ടിച്ച ജീവ ജാലങ്ങളുടെ അതി സങ്കീര്‍ണ്ണവും സൂക്ഷ്മവുമായ പ്രത്യേകതകള്‍ ഏതോ ഒരു നിമിത്തത്താല്‍ ഒരു സുപ്രഭാതത്തില്‍ ആകസ്മികമായ സംഭവത്തിന്റെ അനന്തര ഫലമായി വിശദീകരിക്കുന്ന പരിണാമ വാദത്തിന്റെ ദുര്‍ബല മുഖത്തെ ഒരിക്കല്‍ കൂടെ ഈ സത്യം വികൃതമാക്കുന്നു.

0 comments:

Related Posts with Thumbnails

Get Malayalam songs with lyrics!

Copyright © 2009 - വചനാമൃതം - is proudly powered by Blogger
Smashing Magazine - Design Disease - Blog and Web - Dilectio Blogger Template